
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ എൽ എൽ.ബി /ബി കോം എൽ എൽ.ബി /ബി.ബി.എ എൽ എൽ.ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.
നാല്,ആറ് സെമസ്റ്റർ ബി.എഫ്.എ (എച്ച്.ഐ) (ന്യൂ സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ അപേക്ഷിക്കാം.
ബി.എ /ബി.എ.അഫ്സൽ - ഉൽ - ഉലാമ/ബി.എസ്സി /ബി കോം (ആന്വൽ സ്കീം, പ്രൈവറ്റ് സ്റ്റഡി) പാർട്ട് ഒന്ന്,രണ്ട് പരീക്ഷകളുടെ തീയതി പുനഃക്രമീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.ബി.എ (ഫുൾടൈം (യു.ഐ.എം ഉൾപ്പെടെ)/റഗുലർ ഈവനിംഗ്/ട്രാവൽ ആൻഡ് ടൂറിസം) മേഴ്സിചാൻസ് (2014 സ്കീം - 2014 മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ബി.എ/ബി കോം/ബി.ബി.എ എൽ എൽ.ബി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ഒമ്പതാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.എ എൽ എൽ.ബി പരീക്ഷകളുടെ സ്പെഷ്യൽ പരീക്ഷ ആഗസ്റ്റ് 29,31 തീയതികളിൽ നടത്തും.
വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ/എം.എസ് സി/എം.കോം (ആന്വൽ സ്കീം) സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി,പത്താം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 24,25,26 തീയതികളിൽ ഹാജരാകണം.
രണ്ടാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസിംഗ്,ബി.വോക് ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ 24 മുതൽ ആരംഭിക്കും.
ഒന്നും രണ്ടും മൂന്നും വർഷ ബി.എ./ബി.എ.അഫ്സൽ - ഉൽ - ഉലാമ/ബി.കോം (ആന്വൽ സ്കീം) പ്രൈവറ്റ് സ്റ്റഡി (2016 അഡ്മിഷൻ) മേഴ്സിചാൻസ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ എം.സി.എ (2020 സ്കീം - 2021 അഡ്മിഷൻ - റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു.പിഴകൂടാതെ 30 വരെയും 150 രൂപ പിഴയോടെ 2 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 5 വരെയും അപേക്ഷിക്കാം.
സാങ്കേതിക സർവകലാശാല
എം.ടെക് ഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം ക്ലസ്റ്റർ നടത്തിയ സാങ്കേതിക സർവകലാശാല എം.ടെക് ഫലങ്ങൾ പ്രസിദ്ധീകരിച്ചു.ഒന്നാം സെമസ്റ്റർ എം.ടെക് റഗുലർ,സപ്ലിമെന്ററി പരീക്ഷകളുടെയും(ഫുൾ ടൈം, പാർട്ട് ടൈം)മൂന്ന്,അഞ്ച് സെമസ്റ്റർ (പാർട്ട് ടൈം)പരീക്ഷകളുടെയും ഫലങ്ങളാണ് പ്രസിദ്ധീകരിച്ചത്.വിശദമായ ഫലം സർവകലാശാലാ വെബ്സൈറ്റിലെ 'ഫലം' ടാബിലും കോളേജ് ലോഗിനുകളിലും ലഭ്യമാണ്.ഉത്തരക്കടലാസുകളുടെ പകർപ്പിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഫുൾ ടൈം എം.ടെക് വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 29 വരെയും പാർട്ട് ടൈം വിദ്യാർത്ഥികൾക്ക് ആഗസ്റ്റ് 26 വരെയും പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് www.ktu.edu.in സന്ദർശിക്കുക.
ആരോഗ്യ സർവകലാശാല
തൃശൂർ : ആരോഗ്യശാസ്ത്ര സർവകലാശാല സെപ്തംബർ 26 മുതൽ ആരംഭിക്കുന്ന ഒന്നാം വർഷ ബി.എസ്.സി.എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് ആഗസ്റ്റ് 24 മുതൽ 31വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.സൂപ്പർഫൈനോടെ സ്റ്റെപംബർ 2 വരെ രജിസ്റ്റർ ചെയ്യാം.
സെപ്തംബർ 16 മുതൽ ആരംഭിക്കുന്ന പ്രിലിമിനറി എം.ഡി/എം.എസ് ആയുർവേദ ഡിഗ്രി സപ്ലിമെന്ററി (2016 സ്കീം) പരീക്ഷയ്ക്ക് 24 മുതൽ 29വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.സൂപ്പർഫൈനോടെ സെപ്തംബർ ഒന്ന് വരെ രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് 26 മുതൽ ആരംഭിക്കുന്ന നാലാം വർഷ ഫാം.ഡി ഡിഗ്രി റെഗുലർ/സപ്ലിമെന്റററി പ്രാക്ടിക്കൽ പരീക്ഷ, ഒന്നാം വർഷ ഫാം.ഡി (പോസ്റ്റ്ബേസിക്) ഡിഗ്രി സപ്ലിമെന്ററി പ്രാക്ടിക്കൽ പരീക്ഷ എന്നിവയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂണിൽ നടത്തിയ ഫൈനൽ പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2016, 2012 സ്കീമുകൾ) പരീക്ഷാഫലം,തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ് പാർട്ട് 2 ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു.ഉത്തരക്കടലാസുകളുടേയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി ആവശ്യമുള്ളവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 29ന് മുൻപ് അപേക്ഷിക്കേണ്ടതാണ്.
പി.എസ്.സിഅഭിമുഖം
തിരുവനന്തപുരം: കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 287/2019) തസ്തികയുടെ ഷോർട്ട് ലിസ്റ്റിലുള്ളവർക്ക് ഈ മാസം 31, സെപ്തംബർ 1, 2, 14, 15, 16, 28, 29, 30 തീയതികളിൽ പി.എസ്.സ ആസ്ഥാന ഓഫീസിൽഅഭിമുഖം നടത്തും.
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (വെൽഡർ) (കാറ്റഗറി നമ്പർ 310/2019) തസ്തികയുടെ ഷോർട്ട് ലിസ്റ്റിലുള്ളവർക്ക് 31, സെപ്തംബർ 1, 2, 14, 15, 16 തീയതികളിലും ജൂനിയർ ഇൻസ്ട്രക്ടർ (കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈനിംഗ് ) (കാറ്റഗറി നമ്പർ 369/2017) തസ്തികയിലേക്ക് 31 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യു.പി.എസ്. - തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 661/2021) തസ്തികയിലേക്ക് 26 ന് പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. നാലാം എൻ.സി.എ പട്ടികജാതി (കാറ്റഗറി നമ്പർ 781/2021), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ് നാലാം എൻ.സി.എ. വിശ്വകർമ്മ (കാറ്റഗറി നമ്പർ 691/2021) തസ്തികകളിൽ 26 ന് യഥാക്രമം രാവിലെ 9.30 നും 11.45 നും പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
സൈക്ലിംഗ് ടെസ്റ്റ്
കേരള സംസ്ഥാന ടെക്സ്റ്റൈൽസ് കോർപ്പറേഷനിൽ പ്യൂൺ കം വാച്ചർ (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 4/2020) തസ്തികയിലേക്ക് 30 ന് രാവിലെ 8 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സൈക്ലിംഗ് ടെസ്റ്റും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തും. ടെസ്റ്റിനുള്ള സൈക്കിൾ ഉദ്യോഗാർത്ഥികൾ കൊണ്ടുവരണം.
പി.എസ്.സി പ്രായോഗിക പരീക്ഷ
തിരുവനന്തപുരം:ട്രാക്കോ കേബിൾ കമ്പനിയിൽ ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ (കാറ്റഗറി നമ്പർ 153/2020) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ഈ മാസം 31,സെപ്തംബർ 1,2 തീയതികളിൽ രാവിലെ 6 ന് പേരൂർക്കട,എസ്.എ.പി.പരേഡ് ഗ്രൗണ്ടിൽ പ്രായോഗിക പരീക്ഷ നടത്തും.അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭിക്കും.
ഒ.എം.ആർ പരീക്ഷ
പ്ലസ്ടുതലം വരെ യോഗ്യത ആവശ്യമുള്ള തസ്തികകളിലേ ഒ.എം.ആർ. പൊതുപ്രാഥമിക പരീക്ഷയുടെ രണ്ടാംഘട്ടം 27 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ നടത്തും.
കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനീയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1(കാറ്റഗറി നമ്പർ 404/2021) തസ്തികയിലേക്ക് 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ആദിവാസി മേഖലയിൽ നിന്നുള്ള പട്ടികവർഗ്ഗ വിഭാഗം) (കാറ്റഗറി നമ്പർ 92/2022-പാർട്ട് 1, 93/2022-പാർട്ട് 2) തസ്തികയിലേക്ക് സെപ്തംബർ 3 ന് ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.
നഴ്സിംഗ് പ്രവേശനം: തീയതി നീട്ടി
തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസവകുപ്പിന് കീഴിൽ പട്ടികജാതി, പട്ടിക വർഗ വിഭാഗത്തിനായി വിവിധ സർക്കാർ നഴ്സിംഗ് കോളേജുകളിൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്സിം
ഗ് ആൻഡ് മിഡ് വൈഫറി കോഴ്സിന് 31 വരെ അപേക്ഷിക്കാം.
ഫിസിക്സ്, കെമിസ്ട്രി ബയോളജി എന്നിവ ഓപ്ഷണൽ വിഷയങ്ങളായും ഇംഗ്ലീഷ് നിർബന്ധിത വിഷയമായും 40 ശതമാനം മാർക്കോടുകൂടി പ്ലസ്ടു പരീക്ഷ പാസാകണം. പ്ലസ്ടുവിന് ശേഷം ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ അംഗീകാരമുള്ള സ്കൂളുകളിൽ നിന്നും എ.എൻ.എം കോഴ്സ് പാസായവർക്കും അപേക്ഷിക്കാം.
അപേക്ഷകർ 2022 ഡിസംബർ 31ന് 17 വയസ് പൂർത്തിയാകുന്നവരും 35 വയസ് കഴിയാത്തവരും ആയിരിക്കണം. എ.എൻ. എം കോഴ്സ് പാസായവർക്ക് പ്രായപരിധിയില്ല. അഞ്ച് ശതമാനം സീറ്റുകൾ കോഴ്സിന് അനുയോജ്യരെന്ന് വിലയിരുത്തുന്ന 40 മുതൽ 50 ശതമാനം വരെ ഭിന്നശേഷിക്കാർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ www.dme.kerala.gov.in വെബ്സൈറ്റിൽ. ഫോൺ: 0471-2528569