
പാറശാല: പാറശാല ബ്ലോക്കിലെ ആറു പഞ്ചായത്തുകളും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ആരോഗ്യമേളയുടെ സമാപന സമ്മേളനം കെ.ആൻസലൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.ആര്യദേവൻ അദ്ധ്യക്ഷത വഹിച്ചു.പ്രസിഡൻറ് എസ്.കെ.ബെൻഡാർവിൻ സമ്മാനദാനം നിർവഹിച്ചു.പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എൽ.മഞ്ചുസ്മിത,ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി,അംഗങ്ങളായ വൈ.സതീഷ്,ശാലിനി സുരേഷ് തുടങ്ങിയവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ രാഹിൽ ആർ.നാഥ് സ്വാഗതവും,വിനിതകുമാരി നന്ദിയും പറഞ്ഞു.'അറിവോടെ ആരോഗ്യം ആയുസോടെ ജീവിതം' എന്ന മുദ്രാവാക്യവുമായി സർക്കാർ ആവിഷ്കരിച്ച ആരോഗ്യമേളയുടെ ഭാഗമായി വിവിധ ആശുപത്രികളുടെ നേതൃത്വത്തിൽ എക്സിബിഷനും സംഘടിപ്പിച്ചിരുന്നു.