ബാലരാമപുരം:ജലധാര പദ്ധതിയുടെ ഭാഗമായി കുഴിച്ച റോഡിലെ കരിങ്കല്ലുകൾ ഗതാഗത തടസം സൃഷ്‌ടിക്കുന്നുവെന്നും അത് ഉടൻ നീക്കം ചെയ്യണമെന്നും സി.എം.പി ഏരിയാ സെക്രട്ടറി എം.നിസ്‌താർ ആവശ്യപ്പെട്ടു.ബാലരാമപുരം പേട്ടനടയിൽ നിന്ന് കൊടിനടയിലേക്ക് പോകുന്ന റോഡ് പദ്ധതി ഏറ്റെടുത്തിരിക്കുന്ന കോൺട്രാക്‌ടർ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ച് കരിങ്കല്ലുകൾ നീക്കം ചെയ്‌തു.പൈപ്പ്ലൈൻ ഇട്ടശേഷം എടുത്ത കുഴികൾ മൂടാതെ റോഡിന്റെ രണ്ട് ഭാഗങ്ങളിലും കല്ലുകൾ കൊണ്ട് ഗതാഗതം തടസമുണ്ടാക്കുന്ന രീതിയിൽ ഉപേക്ഷിക്കുകയായിരുന്നു.ജലധാര പദ്ധതിയിൽ നടന്ന വ്യാജ കണക്ഷനുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.