
തിരുവനന്തപുരം: കേരള പ്രദേശ് പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഏകദിന 'ചിന്തൻ ശിബിർ' നടന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ. ഷാനവാസ് ഖാൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐസക് തോമസ് അദ്ധ്യക്ഷത വഹിച്ചു.വർക്കിംഗ് പ്രസിഡന്റ് എൽ.വി. അജയകുമാർ ആമുഖ പ്രഭാഷണം നടത്തി. 'ചിന്തൻ ശിബിർ' സംഘാടന വിളംബരം ജില്ലാ പ്രസിഡന്റ് പത്മാലയം മിനിലാൽ നിർവഹിച്ചു.ടി.ശരത് ചന്ദ്രപ്രസാദ്, വി.എസ്.ശിവകുമാർ, വർക്കിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്റർ, സംസ്ഥാന ജനറൽ സെക്രട്ടറി അച്ചൻകുഞ്ഞ് ജോൺ, വൈസ് പ്രസിഡന്റുമാരായ എസ്.സലിം, കുഞ്ഞുട്ടി പൊന്നാട്, ട്രഷറർ യാവൂട്ടി, സംസ്ഥാന സെക്രട്ടറിമാരായ തോംസൺ ലോറൻസ്, ഇ എം നസീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഷൗക്കത്തലി, വിഷ്ണുകുമാരി, താഹിർ അസീസ്, ജില്ലാ ജനറൽ സെക്രട്ടറി ഡി.എസ്.വിജയൻ, എം.എസ്.നായർ, ഷെമി, ബീന, സാജിന തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി കെ.ജി.മംഗളദാസ്, അജീഷ് നാഥ്, സെൽവദാസൻ, അജയകുമാർ, കൈരളി ശ്രീകുമാർ, പള്ളിപ്പുറം നാസർ, സിറാജുദ്ദീൻ, അബ്ദുൾ അഹദ്, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.