p

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണത്തിന്റെ ആദ്യദിനം തന്നെ സംസ്ഥാനത്തെ മിക്ക റേഷൻകടകളിലും ഇ പോസ് മെഷീനുകൾ പണിമുടക്കി.

ഇന്നലെ രാവിലെ മുതൽ ഓണക്കിറ്റ് വിതരണം തുടങ്ങിയെങ്കിലും ഉച്ചയ്ക്കുശേഷമാണ് പലയിടത്തും മെഷീൻ പണിമുടക്കിയത്. തകരാർ ഉടൻ പരിഹരിക്കുമെന്നും ഓണക്കിറ്റ് വിതരണം തടസപ്പെടില്ലെന്നും ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.

ഇന്നലെയും ഇന്നുമാണ് മഞ്ഞക്കാർഡുകാർക്ക് സൗജന്യ കിറ്റ് ലഭിക്കുകയെന്നാണ് അറിയിച്ചിരുന്നത്. തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റ് കാർഡുടമകൾ അവരവരുടെ റേഷൻ കടകളിൽ നിന്നുതന്നെ കൈപ്പറ്റണമെന്നാണ് നിർദ്ദേശം.

ഒാ​ണം​ ​സ​ഹ​ക​ര​ണ​വി​പ​ണി​ 29​ന്

തി​രു​വ​ന​ന്ത​പു​രം​:​ക​ൺ​സ്യൂ​മ​ർ​ ​ഫെ​ഡി​ന്റെ​ ​ഒാ​ണം​ ​സ​ഹ​ക​ര​ണ​വി​പ​ണി​ 29​ന് ​തു​ട​ങ്ങും.​വൈ​കി​ട്ട് 6​ന് ​സ്റ്റാ​ച്യു​വി​ലെ​ ​ക​ൺ​സ്യൂ​മ​ർ​ഫെ​ഡി​ൽ​ ​ന​ട​ക്കു​ന്ന​ ​ച​ട​ങ്ങി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ്വ​ഹി​ക്കും.​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​മ​ന്ത്രി​മാ​രാ​യ​ ​വി.​ശി​വ​ൻ​കു​ട്ടി,​ആ​ന്റ​ണി​ ​രാ​ജു​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ക്കും.
10​മു​ത​ൽ​ 30​ശ​ത​മാ​നം​ ​വ​രെ​ ​വി​ല​ക്കു​റ​വി​ൽ​ 13​ ​ഇ​നം​ ​നി​ത്യോ​പ​യോ​ഗ​ ​വ​സ്തു​ക്ക​ളാ​ണ് ​സ​ഹ​ക​ര​ണ​വി​പ​ണി​യി​ൽ​ ​വി​ത​ര​ണം​ ​ചെ​യ്യു​ക.​വി​പ​ണി​ ​സെ​പ്തം​ബ​ർ​ 7​ന് ​സ​മാ​പി​ക്കും.