thunchan

തിരുവനന്തപുരം:ഐരാണിമുട്ടം തുഞ്ചൻ സ്‌മാരക സമിതി, മാരായമുട്ടം എഴുത്തച്ഛൻ നാഷണൽ അക്കാഡമി എന്നിവയുടെ സ്ഥാപകനും തുഞ്ചൻ സ്മാരക സമിതി ജനറൽ സെക്രട്ടറിയുമായിരുന്ന ജി.ഗോപിനാഥൻ നായരുടെ ആറാമത് സ്‌മൃതി ദിനാചരണം തുഞ്ചൻ സ്‌മാരക മണ്ഡപത്തിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ഡോ ടി.ജി രാമചന്ദ്രൻപിള്ള അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ ഡോ.ജോർജ് ഓണക്കൂർ,ഡോ.എം.ആർ തമ്പാൻ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ, സുധാ ഹരികുമാർ, ആറ്റുകാൽ വാർഡ് കൗൺസിലർ ഉണ്ണികൃഷ്‌ണൻ,ആറ്റുകാൽ ജി.കുമാരസ്വാമി, പി.മോഹനൻ എന്നിവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്‌ഷൻ: ജി.ഗോപിനാഥൻ നായരുടെ ആറാമത് സ്‌മൃതി ദിനാചരണം തുഞ്ചൻ സ്‌മാരക മണ്ഡപത്തിൽ മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യുന്നു.ഡോ.എം.ആർ തമ്പാൻ, കാരയ്‌ക്കാമണ്ഡപം വിജയകുമാർ, ജോർജ് ഓണക്കൂർ, സുധാ ഹരികുമാർ, ഡോ.ടി.ജി രാമചന്ദ്രൻപിള്ള എന്നിവർ സമീപം