central-bank-of-india

തിരുവനന്തപുരം: രാജ്യത്തെ ബാങ്കിംഗ് മേഖല നിരവധി വെല്ലുവിളികൾ നേരിടുകയാണെന്ന് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി എച്ച്. വെങ്കിടാചലം പറഞ്ഞു. സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ എംപ്ലോയീസ് യൂണിയന്റെയും സെൻട്രൽ ബാങ്ക് ഓഫീസ് യൂണിയന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.ബി.ഐ.യു പ്രസിഡന്റ് ആർ. ടി. യാദവ് അദ്ധ്യക്ഷനായിരുന്നു. എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറി കെ. പി. രാജേന്ദ്രൻ മുഖ്യാതിഥിയായി. ബി. എസ് രാംബാബു, സഞ്ചയകുമാർ ഖാൻ, ഉൽകുമാർ ചന്ദ്ര, ജനറൽ സെക്രട്ടറി എം. എം. അൻസാരി, കെ. എസ്. കൃഷ്ണ, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ, ബി. രാംപ്രകാശ്, എസ്. സുരേഷ്‌ കുമാർ, കെ. എസ്. ശ്യാംകുമാർ എന്നിവർ സംസാരിച്ചു. സ്വാഗത സംഘം ചെയർമാൻ കെ. പി. ശങ്കരദാസ് സ്വാഗതവും ജനറൽ കൺവീനർ സുബീർ ബാബു നന്ദിയും പറഞ്ഞു.