iti-dvpm

പാറശാല: ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐയിലെ തൊഴിൽ മേഖലയെ സംരക്ഷിക്കണമെന്ന് അസോസിയേഷൻ ഒഫ് ഐ.ടി.ഐ എംപ്ലോയീസ് ജില്ലാ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എൻ.എസ്.നവനീത്കുമാർ അദ്ധ്യക്ഷത വഹിച്ചു.അസോസിയേഷൻ ഒഫ് ഐ.ടി.ഐ എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി.ജയൻ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി കെ.ജി.സനൽകുമാർ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് പി.എസ്.മധുസൂദനൻ,സി.എസ്.രാജേഷ്, എ.ബൈജു,എൻ.വി.ജയകുമാർ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എൻ.എസ്.നവനീത്കുമാർ(പ്രസിഡന്റ്),സുരേഖ നായർ,അനീഷ്, ഷമീർ (വൈസ് പ്രസിഡന്റുമാർ),കെ.ജി.സനൽകുമാർ(സെക്രട്ടറി),എൻ.വി.ജയകുമാർ,എ.ബൈജു,വിപിൻ പാറശാല(ജോയിന്റ് സെക്രട്ടറിമാർ),സജി വട്ടിയൂർകാവ്(ട്രഷറർ),സി.എസ്.രാജേഷ്, സജൻലാൽ(എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.