തിരുവനന്തപുരം: പ്രതിപക്ഷം ഉന്നയിച്ച 26 ചോദ്യങ്ങൾ സഭാതലത്തിൽ ഉന്നയിക്കപ്പെടാതിരിക്കാനായി നക്ഷത്രചിഹ്നമിടാത്തവയുടെ പട്ടികയിലേക്ക് മാറ്റിയെന്ന കോൺഗ്രസ് അംഗം എ.പി. അനിൽകുമാറിന്റെ പരാതി പരിശോധിക്കുമെന്ന് സ്പീക്കർ എം.ബി. രാജേഷ് അറിയിച്ചു. കേരളത്തിൽ നിന്നുള്ള എം.പിമാർ വികസനവിരോധികളാണെന്ന് ചിത്രീകരിക്കുന്ന ചോദ്യവും ഭരണകക്ഷിക്കാർ ഉന്നയിച്ചത് സഭാരേഖയിലുണ്ടാകരുതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. ഇതും പരിശോധിക്കും.