തിരുവനന്തപുരം: റവന്യു ജില്ലാ ടി.ടി.ഐ- പി.പി.‌ടി.ടി.ഐ കലോത്സവവും അദ്ധ്യാപക കലോത്സവവും സമാപിച്ചു. റവന്യൂ ജില്ലാ ടി.ടി.ഐ കലോത്സവത്തിൽ 90 പോയിന്റോടെ ഗവ. ടി.ടി.ഐ മണക്കാട് ഒന്നാം സ്ഥാനം നേടി. 85 പോയിന്റുമായി പേരൂർ ഇന്ത്യൻ ടി.ടി.ഐ രണ്ടാം സ്ഥാനവും നേടി. പി.പി.ടി.ടി.ഐ കലോത്സവത്തിൽ 90 പോയിന്റോടെ ജയഭാരത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. 76 പോയിന്റ് നേടി കോട്ടൺഹിൽ പി.പി.ടി.ടി.ഐ യാണ് രണ്ടാം സ്ഥാനത്ത്. സമാപന സമ്മേളനം വാർഡ് കൗൺസിലർ ശ്രീ.എസ്.വിജയകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് രാജേഷ് നമ്പൂതിരിയുടെ അദ്ധ്യക്ഷത വഹിച്ചു.വിദ്യാഭ്യാ ഉപഡയറക്ടർ സന്തോഷ് കുമാർ.എസ്, മണക്കാട് വി ആൻഡ് എച്ച്.എസ്.എസ്. പ്രിൻസിപ്പൽ സജൻ എസ്. ബെന്നിസൺ, ജോട്ടില ജോയിസ്, ലോർദ്ദോർ .എസ് തുടങ്ങിയവർ പങ്കെടുത്തു.