തിരുവനന്തപുരം: ആർ.എസ്.പി കഴക്കൂട്ടം മണ്ഡലം സമ്മേളനം 26,27 തീയതികളിൽ കേശവദാസപുരം പെൻഷണേഴ്സ് ഹാളിൽ നടക്കും. പ്രതിനിധി സമ്മേളനം കേന്ദ്ര സമിതി അംഗം കെ.എസ്.സനൽകുമാർ ഉദ്ഘാടനം ചെയ്യും.അഡ്വ.കെ.ജി.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും.മണ്ഡലം സെക്രട്ടറി കരിക്കകം സുരേഷ് സ്വാഗതം പറയും.രാവിലെ 10ന് പതാക ഉയർത്തലോടെ ആരംഭിക്കുന്ന സമ്മേളനത്തിൽ ഇറവൂർ പ്രസന്നകുമാർ,കെ.ജയകുമാർ,സത്യപാലൻ, ശ്യാംകുമാർ,കിരൺ.ജെ.നാരായണൻ,ബിനി നാവായിക്കുളം,കുമാരപുരം അനിൽ,മെർളിഅമ്മ,സുരേഷ്,അനിഷ് അശോകൻ,സുരേഷ് കുമാർ എന്നിവർ സംസാരിക്കും.