തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻക്കാർക്കും ലഭിച്ചുകൊണ്ടിരുന്ന മെഡിക്കൽ റീമ്പേഴ്സ്‌മെന്റ് സ്‌കീം ഇല്ലാതാക്കി മെഡിസെപ് നടപ്പാക്കിയതോടെ ജീവനക്കാരും പെൻഷൻകാരും ചികിത്സയ്ക്കുവേണ്ടി നെട്ടോട്ടമോടുകയാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ.ജി.ഒ.യു) സംസ്ഥാന പ്രസിഡന്റ് ഡോ.മനോജ് ജോൺസൻ പ്രസ്താവനയിൽ പറഞ്ഞു. മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കാനുള്ള തുടർ ചർച്ചയ്ക്കായി ജീവനക്കാരുടെയും പെൻഷൻകാരുടെയും സംഘടനകളുടെ യോഗം ഉടൻ ചേരണമെന്നും ഡോ. മനോജ് ജോൺസൻ ആവശ്യപ്പെട്ടു.