തിരുവനന്തപുരം: രാജാജി നഗറിലെ ലഹരിയുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ വിംഗ്സ് ഓഫ് വിമന്റെ നേതൃത്വത്തിൽ നിർമ്മിച്ച വായനശാലയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മന്ത്രി എം.വി ഗോവിന്ദൻ നിർവഹിക്കും. മന്ത്രി ആന്റണി രാജു അദ്ധ്യക്ഷത വഹിക്കും.ശശിതരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, ബിഗ് ബോസ് ഫെയിം ഡോ.റോബിൻ, ദീപു നാവായിക്കുളം, ധനുജകുമാരി തുടങ്ങിയവർ പങ്കെടുക്കും.