neelakandan

തിരുവനന്തപുരം: സർക്കാർ ഓർഡിനൻസ് ഇറക്കിയതും നിയമമാക്കാനുദ്ദേശിക്കുന്നതുമായ പൊതുജനാരോഗ്യ ആക്‌ട്, സർക്കാരിന്റെ പ്രഖ്യാപിത ആരോഗ്യ നയത്തിന് വിരുദ്ധവും ആയുഷ് വിഭാഗങ്ങൾ പാടേ തുടച്ചു നീക്കാൻ ഇടയാക്കുന്നതുമാണെന്ന് സി.ആർ നീലകണ്ഠൻ പറഞ്ഞു. 'എന്റെ ചികിത്സ എന്റെ അവകാശം' എന്ന ആശയം മുൻനിർത്തി, ആയുർവേദം, യോഗ, പ്രകൃതിചികിത്സ, യുനാനി, സിദ്ധ, ഹോമിയോപ്പതി സംയുക്ത വേദിയായ ആയുഷാരോഗ്യ കോൺഫെഡറേഷൻ നടത്തിയ പൊതുജനാരോഗ്യ ബിൽ ശ്രദ്ധക്ഷണിക്കൽ സംഗമം സെക്രട്ടേറിയറ്റ് പടിക്കൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആയുഷാരോഗ്യ കോൺഫെഡറേഷൻ ചെയർമാൻ ഡോ. എ. ഇസ്മയിൽ സേട്ടിന്റെ അദ്ധ്യക്ഷതയിൽ നടന്ന സംഗമത്തിൽ,ആയുർവേദ പ്രൈവറ്റ് മെഡിക്കൽ ഓഫീസേഴ്സ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ഡോ.രാമാനുജൻ, ജേക്കബ് വടക്കാഞ്ചേരി, ഡോ.സാബു ജോസഫ്, ഉബൈസ് സൈനുലുബ്ദീൻ,ഡോ.സജീവ്, എൽ.പങ്കജാക്ഷൻ, ഡോ.പി. ബാബുരാജൻ,സി.ജെ.വർഗീസ്,ഡോ.ധനേഷ്,ഡോ.ജോസ് ഐസക്, ഡോ.വി.കെ.ദേവരാജ് തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്‌ഷൻ: 'എന്റെ ചികിത്സ എന്റെ അവകാശം' എന്ന ആശയം മുൻനിറുത്തി,ആയുർവേദം,യോഗ, പ്രകൃതിചികിത്സ,യുനാനി, സിദ്ധ, ഹോമിയോപ്പതി സംയുക്ത വേദിയായ ആയുഷാരോഗ്യ കോൺഫെഡറേഷൻ നടത്തിയ പൊതുജനാരോഗ്യ ബിൽ ശ്രദ്ധക്ഷണിക്കൽ സംഗമം സി.ആർ നീലകണ്‌ഠൻ ഉദ്ഘാടനം ചെയ്യുന്നു