തിരുവനന്തപുരം: കൈതമുക്ക് സൗഹൃദ റസിഡന്റ്സ് അസോസിയേഷന്റെ രക്ഷാധികാരി ബി.താണുപിള്ളയേയും 80 വയസ് കഴിഞ്ഞ പതിനേഴ് മുതിർ‌ന്ന അംഗങ്ങളേയും ലോക സീനിയർ സിറ്റിസൺ ദിനത്തിന്റെ ഭാഗമായി ആദരിച്ചു. ഡോ.പി.സി നായർ ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ വഞ്ചിയൂർ പൊലീസ് സ്‌റ്റേഷൻ എസ്.ഐ രാധാകൃഷ്‌ണൻ നായർ മുഖ്യാതിഥിയായി.