തിരുവനന്തപുരം:ശമ്പള പരിഷ്‌കരണം അനന്തമായി നീട്ടുന്നതിൽ പ്രതിഷേധിച്ച് വാട്ടർ അതോറിട്ടിയിലെ ഇടതുസംഘടനകളായ കേരള വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (സി.ഐ.ടി.യു)​,​ഓൾ കേരള വാട്ടർ അതോറിട്ടി എംപ്ളോയീസ് യൂണിയൻ (എ.ഐ.ടി.യു.സി)​,​അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിട്ടി ഓഫീസേഴ്സ് (എ.കെ.ഡബ്ല്യു.എ.എ)​,​വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.