ball

കിളിമാനൂർ: ബാലസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു കിളിമാനൂർ ഏരിയാകമ്മറ്റിയുടെ നേതൃത്വത്തിൽ രാജാരവിവർമ്മാ ആർട്ട് ഗ്യാലറിയിൽ സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ നടത്തിയ സെമിനാർ കിളിമാനൂർ ഏരിയാ മുഖ്യ രക്ഷാധികാരി തട്ടത്തുമല ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഏര്യ രക്ഷാധികാരികളായ എം.ഷാജഹാൻ,വി. ബിനു എന്നിവർ സംസാരിച്ചു.ബാലസംഘം ഏരിയാ കൺവീനർ എം. എസ് സുരേഷ്‌കുമാർ പ്രബന്ധം അവതരിപ്പിച്ചു.ബാലസംഘം ഏരിയാ പ്രസിസന്റ് അമിത് രാജ് ആദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഫ്‌ളെമിസുമൽ സ്വാഗതം പറഞ്ഞു. പഴയകുന്നുമ്മേൽ മേഖല പ്രസിഡന്റ് ഷാവേസ് അഹമ്മദ്,ബാലവസംഘം നേതാക്കളായ അപർണ്ണ സജീവ്,വി.ഐശ്വര്യ,ആർ.കെ.ബൈജു,എസ്. രഘുനാഥൻ,എം.സത്യശീലൻ,എസ്.അശോകൻ,ജി.സുജാത തുടങ്ങിയവർ സംസാരിച്ചു.