
കിളിമാനൂർ:നഗരൂർ പഞ്ചായത്തിലെ വെള്ളല്ലൂർ ഇടവനക്കോണം തെറ്റിക്കുഴി കുടിവെള്ളപദ്ധതി നാടിന് സമർപ്പിച്ചു.കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 8ലക്ഷം രൂപ വിനിയോഗിച്ചാണ് തെറ്റിക്കുഴി കോളനിയിലെ 41 കുടുംബങ്ങൾക്ക് പ്രയോജനകരമായ പദ്ധതി നടപ്പിലാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി. മുരളി നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.സ്മിത അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്തംഗം ജി.ജി ഗിരികൃഷ്ണൻ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ,പഞ്ചായത്ത് ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തംഗം എം.രഘു സ്വാഗതം പറഞ്ഞു.