വിതുര:തൊഴിലുറപ്പ് തൊഴിലാളിയൂണിയൻ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പോസ്റ്റ് ഒാഫീസ് പടിക്കൽ തൊഴിലാളികളുടെ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു.യൂണിയൻ വിതുര ഏരിയാകമ്മിറ്റി അംഗം ജി.എസ്.ഷാഫി ഉദ്ഘാടനം ചെയ്തു.യൂണിയൻ തൊളിക്കോട് പഞ്ചായത്ത് കമ്മിറ്റിപ്രസിഡന്റ് ആർ.രതികല അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ആനപ്പെട്ടി ബിജു,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് വി.ജെ.സുരേഷ്,തൊളിക്കോട് പഞ്ചായത്ത് സി.ഡി.എസ്.അദ്ധ്യക്ഷ ഷംനാനവാസ്,ബ്ലോക്ക് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി രാഹുൽ എന്നിവർ പങ്കെടുത്തു.