വിതുര:കോൺഗ്രസ് തേവിയോട് വാർഡ് സമ്മേളനം വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡന്റ് ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു.എസ്.എസ്.എൽ.സിപ്ലസ്ടൂ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.കോൺഗ്രസ് ആനപ്പാറ മണ്ഡലം പ്രസിഡന്റ് വിഷ്ണുആനപ്പാറ,ബ്‌ളോക്ക് സെക്രട്ടറിമാരായ ഒ.ശകുന്തള, സുകുമാരി, മഹിളാകോൺഗ്രസ് ജില്ലാസെക്രട്ടറി ലേഖാകൃഷ്ണകുമാർ, കോൺഗ്രസ് മണ്ഡലം ഭാരവാഹികളായ ബി.അംബിക, തുളസിഅമ്മാൾ, ടി.സുനിൽകുമാർ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുധിൻ എന്നിവർ പങ്കെടുത്തു. വാർഡ് പ്രസിഡന്റായി രാജേഷിനെയും സെക്രട്ടറിയായി ഉഷയേയും തിരഞ്ഞെടുത്തു.