വിതുര:ഓട്ടോ ടാക്സി,ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂണിയൻ വിതുര ടൗൺ യൂണിറ്റ് സമ്മേളനം 28ന് വൈകിട്ട് 4ന് സി.പി.എം വിതുര ഏരിയാകമ്മിറ്റി ഓഫീസിൽ നടക്കും.എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വിതുര ഏരിയാസെക്രട്ടറി ജെ.വേലപ്പൻ ഉദ്ഘാടനം ചെയ്യും.യൂണിയൻ വിതുര ഏരിയാസെക്രട്ടറി ടി.എ.ബൈജു ഉപഹാരങ്ങളും,സി.പി.എം വിതുര ലോക്കൽകമ്മിറ്റി സെക്രട്ടറി എസ്.എൻ.അനിൽകുമാർ ഓണക്കോടിയും വിതരണം നടത്തും.യൂണിയൻ ഏരിയാപ്രസിഡന്റ് ഷെനിൽറഹീം,ഏരിയാ ട്രഷറർ ഷാഹുൽനാഥ്അലിഖാൻ എന്നിവർ പങ്കെടുക്കും.