
പാലോട്:കേരളകൗമുദിയും ഇരുചക്രവാഹന വിപണിയിലെ പ്രമുഖ സ്ഥാപനവുമായ ധനശ്രീ ഹോണ്ട,ധനശ്രീ ഹീറോ എന്നിവയുമായി സഹകരിച്ച് കുടുംബശ്രീ വനിതകൾക്കായി അത്തോത്സവം സംഘടിപ്പിക്കും.30ന് ഉച്ചയ്ക്ക് 12 ന് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും.പാലോട് സി.ഐ പി.ഷാജിമോൻ,കേരളകൗമുദി ഡി.ജി.എം ചന്ദ്രദത്ത്,സീനിയർ മാനേജർ (മാർക്കറ്റിംഗ്) വിമൽകുമാർ,ധനശ്രീ ഗ്രൂപ്പ് ചെയർമാൻ പുലിയൂർ രാജൻ,വൃന്ദാവനം ഗ്രൂപ്പ് ചെയർമാൻ ഡോ.അജീഷ് വൃന്ദാവനം,കേരളകൗമുദി ഏരിയാ സർക്കുലേഷൻ മാനേജർ പ്രദീപ് കാച്ചാണി,ശിവ ഗ്രൂപ്പ് ചെയർമാൻ സുനിലാൽ, ദേവ ഗ്രൂപ്പ് എം.ഡി സുമേഷ്.എം,ലാൽ ക്രിയേഷൻസ് ഡയറക്ടർ എം.പി.പ്രമോദ് ലാൽ,കൗമുദി ടി.വി പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ,എം.വി.ഷിജുമോൻ,കേരളകൗമുദി അസി.മാനേജർ (പരസ്യം) രാഹുൽ എന്നിവർ പങ്കെടുക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം കേരളകൗമുദി യൂണിറ്റ് ചീഫ് എസ്.വിക്രമന്റെ അദ്ധ്യക്ഷതയിൽ ഡി.കെ.മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡന്റുമാരായ ശൈലജാ രാജീവൻ,ഷിനു,അഡ്വ.സുരേഷ് കുമാർ,ഷൈലജ,ഷാഫി,എസ്.മിനി,അഡ്വ.ബാബുരാജ്,പി.എസ്.ബാജിലാൽ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.ആർ.സലൂജ,പി.ആർ.ഡി.ഇൻഫർമേഷൻ ഓഫീസർ ടി.എസ്.സതികുമാർ,ചലച്ചിത്ര താരങ്ങളായ സംഗീതാ മോഹൻ,പ്രദീപ് പ്രഭാകർ,ധനശ്രീ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ധനശ്രീ അഭിലാഷ്,ഗീതാ പ്രിജി,വിഷ്ണു വി മീഡിയ,സി.ഡി.എസ് ചെയർപേഴ്സൺമാർ തുടങ്ങിയവർ പങ്കെടുക്കും.നന്ദിയോട്,തൊളിക്കോട്,വിതുര,പെരിങ്ങമ്മല,കല്ലറ,പാങ്ങോട്,പനവൂർ പഞ്ചായത്തുകളിലെ കുടുംബശ്രീ വനിതാ കൂട്ടായ്‌മകൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാനാവുക.മലയാളി മങ്ക,അത്തപ്പൂക്കളം, തിരുവാതിര,സൗഹൃദ വടംവലി മത്സരം എന്നീ മത്സരങ്ങളോടൊപ്പം ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചിട്ടുണ്ട്.മലയാളി മങ്ക മത്സരത്തിൽ 35 വയസുവരെയുള്ള സ്ത്രീകൾക്ക് പങ്കെടുക്കാം.സ്വർണപ്പതക്കങ്ങൾ, 5555 രൂപ, 3333 രൂപ, 2222 രൂപ,ഗ്ലാസ് ടോപ് സ്റ്റൗ, പ്രഷർകുക്കർ,ക്രോക്കറി സെറ്റ്, ഓണപ്പുടവകൾ എന്നിവയായിരിക്കും ഓരോ മത്സരാർത്ഥികൾക്കും സമ്മാനമായി ലഭിക്കുക.ധനശ്രീ ഗ്രൂപ്പിനാെപ്പം വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനീസ്,ശിവ ഗ്രൂപ്പ് ഒഫ് കമ്പനീസ്,ദേവ കൺസ്ട്രക്ഷൻസ്,ലാൽ ക്രിയേഷൻസ്,ഗ്ലോബൽ കമ്പ്യൂട്ടേഴ്സ്,വി മീഡിയ എന്നിവരാണ് സ്‌പോൺസർമാർ.കൗമുദി ടി.വി ഈ പരിപാടി സംപ്രേഷണം ചെയ്യും.