വിതുര:കോട്ടിയത്തറ എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷികപൊതുയോഗവും പ്രതിഭാസംഗമവും എൻ.എസ്.എസ് നെടുമങ്ങാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് വി.എ.ബാബുരാജ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് ജി.തങ്കപ്പൻനായർ അദ്ധ്യക്ഷത വഹിച്ചു.കരയോഗം സെക്രട്ടറി കെ.വിശ്വംഭരൻനായർ പ്രവർത്തനറിപ്പോർട്ടും,വരവ്ചെലവ് കണക്കുകളും അവതരിപ്പിച്ചു എസ്.എസ്.എൽ.സി പ്ലസ്ടൂ പരീക്ഷകളിൽ മികച്ചവിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു.എൻഡ്വോവ്‌മെന്റുകളും,പഠനോപകരണങ്ങളും,ചികിൽസാസഹായവും വിതരണം നടത്തി.എൻ.എസ്.എസ്.പ്രതിനിധിസഭാമെമ്പർ സന്തേഷ് കീഴ്പാലൂർ, വനിതായൂണിയൻ വൈസ് പ്രസിഡന്റ് ഇന്ദിരാദേവി, ജയചന്ദ്രൻനായർ,ഡി.ശുഭാമണി,വനിതാസമാജം സെക്രട്ടറി എൽ.ഗിരിജാകുമാരി എന്നിവർ പങ്കെടുത്തു.