augu24b

മുടപുരം: ലക്ഷങ്ങൾ ചെലവിട്ട് വാങ്ങിയ ആംബുലൻസ് ഉദ്ഘാടനം കഴിഞ്ഞിട്ടും മാസങ്ങളായി ഓടാതെ കിടക്കുന്നതിൽ പ്രതിഷേധം ശക്തം. ചിറയിൻകീഴ് എം.എൽ.എയുടെ 2021-2022 സാമ്പത്തിക വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കിഴുവിലം ഗ്രാമപഞ്ചായത്തിന് അനുവദിച്ച അത്യാധുനിക ആംബുലൻസിനാണ് ഈ ഗതികേട്. ആംബുലൻസ് ഉപയോഗിക്കാതെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ പുറകുവശത്ത് കിടന്ന് തുരുമ്പിക്കുകയാണ്.