p

കടയ്ക്കാവൂർ: നിലയ്ക്കാമുക്ക് ക്ഷിപ്രപ്രസാദി ഗണപതിപ്പുര ശ്രീമഹാഗണപതിക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞവും വിനായക ചതുർത്ഥി ആഘോഷവും തുടങ്ങി. 23ന് വൈകിട്ട് നടന്ന യജ്ഞമാഹാത്മ്യ സദസ് അശ്വതി തിരുനാൾ ഗൗരീലക്ഷ്മിബായി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് ബൈജു അദ്ധ്യക്ഷത വഹിച്ചു.സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുഗ്രഹ പ്രഭാഷണം നടത്തി.യജ്ഞാചാര്യൻ വേദശ്രീ ഡോ.മണികണ്ഠൻ പള്ളിക്കൽ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.വാട്ടർ അതോറിട്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ബൈജു,കടയ്ക്കാവൂർ എസ്.എച്ച്.ഒ.അജേഷ്,ക്ഷേത്ര തന്ത്രി കല്ലൂർ മഠം അജികുമാര ഭട്ടതിരി,ക്ഷേത്രം ചെയർമാൻ മഹീന്ദ്രൻ എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി പ്രദീപ് സ്വാഗതവും ക്ഷേത്ര ഭരണസമിതി അംഗം സുരേഷ് ബാബു നന്ദിയും പറഞ്ഞു. 27ന് സപ്താഹ യജ്‌ഞം സമാപിക്കും.