kenil

തിരുവനന്തപുരം: സംസ്ഥാന ഉപഭോക്തൃ കമ്മിഷന്റെ ആദ്യ സെക്രട്ടറിയും സിവിൽ സപ്ലൈസ് വകുപ്പിൽ കൺട്രോളർ ഒഫ് റേഷനിംഗും ആയിരുന്ന കഴക്കൂട്ടം ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്കു സമീപം ട്രാൻസിറ്റ് ഹൗസിൽ പി.കെനിൽ സ്റ്റീഫൻ (87) നിര്യാതനായി. 'മേവില്ല' എന്ന തൂലികാനാമത്തിൽ ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട് . സംസ്‌കാരം ഇന്ന് രാവിലെ 10ന് കഴക്കൂട്ടം ഫാത്തിമ മാതാ പള്ളി സെമത്തേരിയിൽ. ഭാര്യ: പരേതയായ പി.കോർഡിയൽ (റിട്ട. തഹസിൽദാർ)​. മക്കൾ: സെന്റ ജോയി (ആർ.ബി.ഐ, മുംബയ്), ഫൈന ജസ്റ്റിൻ (സംസ്ഥാന ജി.എസ്.ടി വകുപ്പ്), ഷില്ലർ സ്റ്റീഫൻ ( മലയാള മനോരമ). മരുമക്കൾ: ജോയി കുന്നേക്കാടൻ (കാലടി), ജസ്റ്റിൻ ജോസഫ് (സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ്), ഷിജി.