
നെയ്യാറ്റിൻകര : ശ്രീനാരായണ ഗുരുദേവന്റെ 168-മത് ജയന്തി ആഘോഷങ്ങൾ സെപ്തംബർ 10ന് വിവിധ പരിപാടികളോടെ അരുവിപ്പുറം മഠത്തിൽ നടക്കും. രാവിലെ 4 ന് ശാന്തി ഹോമം, 4.30 ന് തിരു അവതാര പൂജ, 5 ന് ശിവപൂജ, 8 ന് ഗുരുദേവ കൃതികളുടെ പാരായണം, 10.30 ന് ജയന്തി സമ്മേളനം, 12 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അന്നദാനം, 12.30 ന് ഗുരുപൂജ, ചതയ സദ്യ ,വൈകുന്നേരം 6ന് വിശേഷാൽ ഗുരുപൂജ എന്നിവയുണ്ടാവും . രാവിലെ ഗുരുദേവജയന്തി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, എം. വിൻസെന്റ് , കെ.ആൻസലൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി.സുരേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായിരിക്കും എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി. വി . രാജേഷ്, ബി.കെ.ജി ഹോൾഡിംഗ് ചെയർമാൻ ബാബുരാജ്, ഗുരുനാദം ന്യൂസ് ചാനൽ ചെയർമാൻ സൗത്ത് ഇന്ത്യൻ വിനോദ് , പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലാൽകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേന്ദ്രൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി.എസ്.ബിനു, ഗ്രാമ പഞ്ചായത്ത് അംഗം സി. സുജിത്ത്, സ്കൂൾ പ്രിൻസിപ്പൽ ഗംഗാ സുരേഷ്, അജി.എസ്.എസ്, എസ്.എൽ.ബിനു എന്നിവർ പങ്കെടുക്കും.