കടയ്ക്കാവൂർ :എസ്.എസ്.എൽ.സി,പ്ലസ്ടു എന്നീ ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികളെ തേജസ് റസിഡന്റ്സ് അസോസിയേഷൻ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു.കടയ്ക്കാവൂർപൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അജേഷ് ഉദ്ഘാടനം ചെയ്തു.റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജികുമാർ അദ്ധ്യക്ഷത വഹിച്ചു.ജയപ്രകാശ് ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി.കായിക്കര അശോകൻ സംസാരിച്ചു.അനു സ്വാഗതം പറഞ്ഞു.