തിരുവനന്തപുരം:ശ്രീനാരായണ സാംസ്കാരിക സമിതി ഉള്ളൂർ യൂണിറ്റ് വാർഷിക പൊതുയോഗം 27ന് രാവിലെ 9.30ന് ചെമ്പഴന്തി ഗുരുകുലത്തിൽ നടക്കും.ഗുരുകുലം മഠാധിപതി സ്വാമി ശുഭാംഗാനന്ദ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് എൻ.രത്നാകരൻ അദ്ധ്യക്ഷത വഹിക്കും.ഉപദേശകസമിതി ചെയർമാൻ പ്രൊഫ.ഷാജി പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തും. ഉപദേശകസമിതി അംഗം എ.അജിത് കുമാർ പ്രബന്ധം അവതരിപ്പിക്കും. യൂണിറ്റ് രക്ഷാധികാരി എം.രാധാകൃഷ്‌ണൻ, മുൻ സംസ്ഥാന സെക്രട്ടറി എസ്.കെ.സുരേഷ്, ഡോ.വി.ആർ.രാജലക്ഷ്‌മി, ചേന്തി ശ്രീനാരായണ കൾച്ചറൽ സെന്റർ പ്രസിഡന്റ് ജേക്കബ് എബ്രഹാം, ഡോ.ഡി.ജയചന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.യൂണിറ്റ് സെക്രട്ടറി എൻ.ഗോപികാറാണി റിപ്പോ‌ർട്ടും ട്രഷറർ എൻ.ബാലകൃഷ്‌ണൻ കണക്കും അവതരിപ്പിക്കും.റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഒഫ്താൽമോളജി ഡയറക്ടർ ഡോ.ഷീബ,പാങ്ങപ്പാറ ഹെൽത്ത് സെന്റർ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സ് പി.ഷാലി എന്നിവരെ യോഗത്തിൽ അനുമോദിക്കും.