
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ഇളവനിക്കര ശാഖയിൽ നടന്ന വനിതാ സംഘം യൂണിറ്റ് രൂപീകരണം യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ശൈലജ സുധീഷ് ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് സദാശിവൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം യൂണിയൻ സെക്രട്ടറി റീന ബൈജു,ശാഖ സെക്രട്ടറി അഭിലാഷ്, വനിതസംഘം കേന്ദ്ര കമ്മിറ്റി അംഗം ബിന്ദു വിജയനന്ദൻ എന്നിവർ പങ്കെടുത്തു.വനിതാ സംഘം യൂണിറ്റ് ഭാരവാഹികളായി ഇന്ദിര (പ്രസിഡന്റ്),സിന്ധു (വൈസ് പ്രസിഡന്റ്),ദീപ്തി (സെക്രട്ടറി),ശോഭ (ഖജാൻജി), പ്രസന്ന,സുനിത,ശ്രീജ,രേഖ,സന്ധ്യ (കമ്മറ്റി അംഗങ്ങൾ),സുജ,ഗീത കുമാരി,സതി കുമാരി (കേന്ദ്ര കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.