
കടയ്ക്കാവൂർ: ചെറുന്നിയൂർ ഓട്ടോ ബ്രദേഴ്സിന്റെ നേതൃത്വത്തിൽ ചികിത്സാസഹായം നൽകി.ചെറുന്നിയൂർ മുട്ടയ്ക്കാട് താമസിക്കുന്ന മുരുകൻ ടൂ വീലർ അപകടത്തെതുടർന്ന് ശരീരം പൂർണ്ണമായി തളർന്ന് ഒരുവർഷമായി ചികിത്സയിലാണ്.കൂലിവേല ചെയ്ത് ജീവിച്ചിരുന്ന കുടുംബം ഇന്ന് ചികിത്സയ്ക്ക് വഴിയില്ലാതെ വിഷമിക്കുകയാണ്.കുടുംബത്തിന്റെ കഷ്ടപ്പാട് മനസ്സിലാക്കിയ ചെറുന്നിയൂർ ഓട്ടോ ബ്രദേഴ്സ് അംഗങ്ങൾ സമാഹരിച്ച പതിനായിരത്തി ഇരുനൂറ്റിഅമ്പത് രൂപ സെക്രട്ടറി ജിതിൻകുമാർ മുരുകന്റെ അച്ഛന് കൈമാറി.