തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ വിനായകചതുർത്ഥിയോടനുബന്ധിച്ച് 31ന് അഗ്രശാലഗണപതി കോവിലിൽ ചിറപ്പും വിശേഷാൽ പൂജകളും അലങ്കാരങ്ങളും നടത്തും. ഭക്തർക്ക് ഗണപതിഹോമവും മോദകവും ഉണ്ണിയപ്പവും ഭഗവാന് വഴിപാടായി നടത്താം.ഇതിനുള്ള രസീതുകൾ ക്ഷേത്രത്തിന്റെ 4 നടകളിലുള്ള കമ്പ്യൂട്ടർ കൗണ്ടറുകൾ വഴി ലഭിക്കും.