
നന്തൻകോട്: വൈ.എം.ആർ ജംഗ്ഷൻ പുഷ്പിതയിൽ കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജ് മുൻ
പ്രിൻസിപ്പൽ പരേതനായ പ്രൊഫ.ജെ.റോസ് ചന്ദ്രന്റെ ഭാര്യ പ്രൊഫ.സുമിത്ര റോസ് ചന്ദ്രൻ
(89) നിര്യാതയായി. വിവിധ എൻ.എസ്സ്.എസ്സ് കോളേജുകളിൽ അദ്ധ്യാപികയായിരുന്നു.
തിരുവനന്തപുരം എം.ജി.കോളേജിൽ നിന്നാണ് വിരമിച്ചത്. സുവിശേഷകനും പ്രസിദ്ധ
ക്രിസ്തീയ ഭക്തിഗാന രചയിതാവും സംഗീതജ്ഞനുമായ മോശവത്സലം
ശാസ്ത്രിയാരുടെ ചെറുമകളും പ്രശസ്ത സംഗീതജ്ഞൻ ജെ.ജോണിന്റെ മകളുമാണ്.
സഹോദരങ്ങൾ : പരേതരായ ജോൺ പ്രസാദ്, ഡോ. ജോൺ സിൻഹ, ഡോ. പുഷ്പിതാ ജോൺ.
മക്കൾ : സുരേഷ് ചന്ദ്രൻ, ഡോ .സുശീൽ ചന്ദ്രൻ, രാജേഷ് ചന്ദ്രൻ.
മരുമക്കൾ : മല്ലിക സുരേഷ്, ഡോ. പ്രിയാമണി, ആരതി ചന്ദ്രൻ.
സംസ്‌കാരം ഇന്ന് .