kerala-cm-on-uniform

തിരുവനന്തപുരം: സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

അദ്ധ്യാപകരും പി.ടി.എ, വിദ്യാർത്ഥി പ്രതിനിധികളും ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിക്കാം. ഒരുതരം വേഷവിധാനവും ആരുടെ മേലും അടിച്ചേൽപ്പിക്കില്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തിൽ വ്യക്തികൾക്ക് സാമൂഹ്യകടമകൾക്ക് അനുസൃതമായി സർവ സ്വാതന്ത്ര്യമുണ്ടായിരിക്കും. ഒരു തരത്തിലുള്ള തീവ്ര നിലപാടുകളും ഇവയെ ഹനിക്കാൻ പാടില്ല.

സ്ത്രീകളുടെ മേലുൾപ്പെടെ വസ്ത്രധാരണ രീതി അടിച്ചേൽപ്പിക്കാനുള്ള ശ്രമം പുരോഗമന സമൂഹ നിർമ്മിതിക്ക് തടസമാണ്. സ്ത്രീ സമൂഹത്തിന് തുല്യതാബോധമെന്ന ലക്ഷ്യത്തിന് കടകവിരുദ്ധമായ പ്രവണതകളെ നിരുത്സാഹപ്പെടുത്തണം. നീതിആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ലിംഗനീതിയിൽ ഏറ്റവും മുന്നിലാണ്. കുറഞ്ഞ മാതൃമരണ നിരക്ക്, ഉയർന്ന ലിംഗാനുപാതം, സ്ത്രീകളുടെ ഉയർന്ന ജീവിതദൈർഘ്യം എന്നീ സൂചികകളിലും കേരളം മുന്നിലാണ്. ഹൈസ്‌കൂൾ വരെ പെൺകുട്ടികളുടെ പ്രവേശന നിരക്ക് 48 ശതമാനമാണ്. ഹയർ സെക്കൻഡറിയിൽ 51.82 ശതമാനവും., ബിരുദ കോഴ്‌സുകളിൽ 64.6 ശതമാനവും, ബിരുദാനന്തര കോഴ്‌സുകളിൽ 64.89 ശതമാനവും പെൺകുട്ടികളാണ്. നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യൻ കോഴ്‌സുകളിലെ പെൺകുട്ടികളുടെ പ്രാതിനിധ്യം 81.35 ശതമാനമാണ്. എൻജിനിയറിംഗ്, പോളിടെക്‌നിക് കോഴ്സുകളിൽ മാത്രമാണ് കുറവുള്ളത്. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക് 25.4 ശതമാനമാണ്.

ഇതിനിടയിലും സ്ത്രീസമൂഹം നേരിടുന്ന പ്രശ്‌നങ്ങൾക്ക് സമൂഹ മനഃസ്ഥിതിയിൽ പരിവർത്തനമുണ്ടായാലേ മാറ്റം വരൂ. ഇതിന് തടസം നില്‍ക്കുന്ന പ്രസ്താവനകൾ ചില കേന്ദ്രങ്ങളിൽ നിന്നുണ്ടാകുന്നത് നിർഭാഗ്യകരമാണെന്നും കെ.കെ. ശൈലജയുടെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കു​ട്ടി​ക​ളെ​ ​ഇ​ട​ ​ക​ല​ർ​ത്തി
ഇ​രു​ത്തേ​ണ്ട​തി​ല്ലെ​ന്ന്
വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്

​ആ​ൺ​-​പെ​ൺ​ ​സ​മ​ത്വ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കു​ട്ടി​ക​ളെ​ ​ഇ​ട​ ​ക​ല​ർ​ത്തി​ ​ഇ​രു​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​നി​ന്ന് ​പി​ന്നോ​ട്ട് ​പോ​യി​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.
പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്ക​ര​ണ​ത്തി​ലെ​ ​ക​ര​ട് ​നി​ർ​ദ്ദേ​ശ​ത്തി​ലാ​ണ് ​ജെ​ൻ​ഡ​ർ​ ​ന്യൂ​ട്രാ​ലി​റ്റി​യു​ടെ​ ​ഭാ​ഗ​മാ​യു​ള്ള​ ​ലിം​ഗ​ ​സ​മ​ത്വ​ത്തി​ല​ധി​ഷ്ഠി​ത​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്ന​ ​ത​ല​ക്കെ​ട്ട് ​ഒ​ഴി​വാ​ക്കി​യ​ത്.​ ​പ​ക​രം​ ​ലിം​ഗ​ ​നീ​തി​യി​ൽ​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്നാ​ക്കി​ ​മാ​റ്റി.​ ​ആ​ൺ​ ​കു​ട്ടി​ക​ളെ​യും​ ​പെ​ൺ​കു​ട്ടി​ക​ളെ​യും​ ​ഇ​ട​ക​ല​ർ​ത്തി​ ​ഇ​രു​ത്തു​ക​യെ​ന്ന​ ​നി​ർ​ദ്ദേ​ശ​മാ​ണ് ​എ​സ്.​സി​ഇ​ആ​ർ​ടി​ ​ത​യാ​റാ​ക്കി​ ​ഇ​ന്ന​ലെ​ ​പു​റ​ത്തി​റ​ക്കി​യ​ ​ജ​ന​കീ​യ​ ​ച​ർ​ച്ച​ക​ൾ​ക്കാ​യു​ള്ള​ ​ക​ര​ട് ​രേ​ഖ​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കി​യ​ത്.​ഇ​ക്കാ​ര്യ​ത്തി​ൽ​ ​സ​മ​സ്ത​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ്ര​തി​ഷേ​ധം​ .
ആ​ൺ​കു​ട്ടി​ക​ളും,​പെ​ൺ​കു​ട്ടി​ക​ളും​ ​ക്ളാ​സ് ​റൂ​മി​ൽ​ ​ഇ​ട​ ​ക​ല​ർ​ന്ന് ​ഇ​രി​ക്ക​മെ​ന്ന​ ​നി​ർ​ദ്ദേ​ശം
സ​ർ​ക്കാ​ർ​ ​അ​ടി​ച്ചേ​ൽ​പ്പി​ക്കി​ല്ലെ​ന്ന് ​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ൽ​ ​മു​ഖ്യ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
പാ​ഠ്യ​ ​പ​ദ്ധ​തി​ ​ച​ട്ട​ക്കൂ​ട് ​പ​രി​ഷ്‌​ക​ര​ണ​ത്തി​നു​ള്ള​ ​വി​ദ​ഗ്ദ്ധ​ ​സ​മി​തി​യു​ടെ​ ​ആ​ദ്യ​ ​യോ​ഗ​ത്തി​ൽ​ ​ത​ന്നെ​ ​ഈ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വി​വാ​ദ​മാ​കാ​നു​ള്ള​ ​സാ​ധ്യ​ത​ ​ചി​ല​ ​അം​ഗ​ങ്ങ​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.
സ്‌​കൂ​ളു​ക​ളി​ൽ​ ​ആ​ൺ​കു​ട്ടി​ക​ളെ​യും​ ​പെ​ൺ​കു​ട്ടി​ക​ളെ​യും​ ​ഒ​രു​മി​ച്ചി​രു​ത്താ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ഒ​ഴി​വാ​ക്കി​യ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്ന​താ​യി​ ​സ​മ​സ്ത​ ​നേ​താ​ക്ക​ൾ​ ​അ​റി​യി​ച്ചു.​ ​ചി​ല​ ​ഭാ​ഗ​ങ്ങ​ൾ​ ​പാ​ഠ്യ​ ​പ​ദ്ധ​തി​യി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ന്ന​തി​ൽ​ ​സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ​ജി​ഫ്രി​ ​മു​ത്തു​ക്കോ​യ​ ​ത​ങ്ങ​ൾ​ ​പ്ര​തി​ക​രി​ച്ചു.