
കാട്ടാക്കട: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ കോൺഗ്രസ് പ്രവർത്തകർ കേരളത്തിൽ ഓണാഘോഷമാക്കി മാറ്റണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ.യാത്രയോടനുബന്ധിച്ച് കാട്ടാക്കട കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.നെഹ്‌റു കുടുംബാംഗമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത യാത്ര ഗാന്ധിജി നയിച്ച ദണ്ഡിയാത്രപ്പോലെ ലോകം ഉറ്റുനോക്കുന്ന രാഷ്ട്രീയ പ്രക്രിയയുടെ ഭാഗവും,ദേശീയ മാദ്ധ്യമങ്ങൾ ഉറ്റു നോക്കുന്ന അപൂർവ ചരിത്ര രേഖയായി പരിണമിക്കുമെന്നും സുബോധൻ പറഞ്ഞു.മണ്ഡലം പ്രസിഡന്റ് എം.എം.അഗസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.മലയിൻകീഴ് വേണുഗോപാൽ,എം.ആർ.ബൈജു,സുബ്രഹ്മണ്യ പിള്ള,കാട്ടാക്കട രാമു,വീനസ് വേണു,ലേഖ,രഞ്ജു,സി.വേണു,സുധ,അനീഷ്,ഡോ.റെജി റഷീദ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ....................ഭാരത് ജോഡോ യാത്രയോടനുബന്ധിച്ച് കട്ടാക്കടയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി.സുബോധൻ ഉദ്ഘാടനം ചെയ്യുന്നു