
ആര്യനാട്:ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗത്തിനെത്തിയ സ്ത്രീകളുടെമാല കവർന്ന തമിഴ്നാട് സ്വദേശിനികളായ പത്മ(48),കനക(34)എന്നിവരെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പേരുകൾ കൃത്യമാണോ എന്നതിൽ സംശയമുണ്ടെന്ന് പൊലീസ് അറിയിച്ചു.യാഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് ആഹാരം കഴിക്കാനുള്ള തിരക്കിനിടെയാണ് പേഴുംമൂട് വസന്തം വീട്ടിൽ വസന്തകുമാരി,വാലൂക്കോണം തെങ്ങുവിള അനിഴം വീട്ടിൽ ശശികല എന്നിവരുടെ മാലകൾ നഷ്ടപ്പെട്ടത്.വസന്തകുമാരിയുടെ 4 പവന്റെ മാലയും ശശികലയുടെ 3 പവന്റെ മാലയുമാണ് കവർന്നത്.ക്ഷേത്രത്തിലെ സി.സി.ടി.വി ദൃശ്യത്തിൽ കണ്ട പ്രതികളെ ഭക്തർ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു.അറസ്റ്റിലായവർക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമത്തെ ആളിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.
പ്രതികൾ.....1)പത്മ.
2).കനക.