ബാലരാമപുരം:ബാലരാമപുരം ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയിൽ മെഡിക്കൽ ലബോറട്ടറി സർവീസ് കളക്ഷൻ ആൻഡ് റിപ്പോർട്ട് സെന്റെറിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പഞ്ചായത്ത് പ്രസിഡന്റ് വി.മോഹനൻ നിർവഹിക്കും. 400ൽ പരം ലാബ് ടെസ്റ്റുകൾ എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മുതൽ 2 വരെ പരിശോധിക്കുമെന്ന് മെഡിക്കൽ ഓഫീസർ ഡോ.സുവീണ അറിയിച്ചു.പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രജിത് കുമാർ അദ്ധ്യക്ഷത വഹിക്കും.മെഡിക്കൽ ഓഫീസർ ഡോ.സുവീണ.വി സ്വാഗതവും അറ്റൻഡർ ശശാങ്കബാബു നന്ദിയും പറയും.