തിരുവനന്തപുരം:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ ചെറുക്കുക,സ്ത്രീപക്ഷ നവകേരളത്തിനായി അണിചേരുക,പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, തൊഴിൽ നിയമ ഭേദഗതികൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻരാജ്ഭവൻ മാർച്ച് നടത്തി. മുൻ എം.പി ഡോ.പി.കെ.ബിജു ഉദ്ഘാടനം ചെയ്തു.

സൗത്ത് ജില്ലാപ്രസിഡന്റ് എസ്.എസ്.ബിജി അദ്ധ്യക്ഷത വഹിച്ചു.കെ.ജി.ഒ.എ ജനറൽ സെക്രട്ടറി ഡോ.എസ്.ആർ.മോഹനചന്ദ്രൻ മാർച്ചിനെ അഭിവാദ്യം ചെയ്തു.നോർത്ത് ജില്ലാപ്രസിഡന്റ് എസ്.അരവിന്ദ്, എഫ്.എസ്.ഇ.ടി.ഒ ജില്ലാസെക്രട്ടറി ജി.ശ്രീകുമാർ,കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം ജാസ്‌മിൻ ബാനു, കെ.ടി.എൻ.എ ജനറൽ സെക്രട്ടറി ഹമീദ്, ജില്ലാ വനിത കൺവീനർമാരായ എം.എസ്.ലിംന, എൽ.സിന്ധു എന്നിവർ സംസാരിച്ചു. നോർത്ത് ജില്ലാ സെക്രട്ടറി ജി.മണിവർണൻ സ്വാഗതവും സൗത്ത് ജില്ലാസെക്രട്ടറി എ.മൻസൂർ നന്ദിയും പറഞ്ഞു.