vd-satheesan-and-r-bindhu

തിരുവനന്തപുരം: സർവകലാശാലാ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയുടെ ഘടന ചാൻസലറായ ഗവർണറുടെ അധികാരം കവരുന്നതും, നിയമ വിരുദ്ധവുമെന്ന് പ്രതിപക്ഷം.ഗവർണറുടെ പ്രതിനിധിയും കമ്മിറ്റിയിലുണ്ടെന്നും, ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികവുള്ളവരെ മാത്രമേ ഇടതു സർക്കാർ വി.സിമാരായി നിയമിക്കൂ എന്നും മന്ത്രി ആർ.ബിന്ദു.

സെർച്ച് കമ്മിറ്റിയിലെ അംഗസംഖ്യ മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതും കമ്മിറ്റിയിലെ ഭൂരിപക്ഷ തീരുമാനപ്രകാരം സമർപ്പിക്കുന്ന പാനലിൽ നിന്നൊരാളെ ഗവർണർ വി.സിയായി നിയമിക്കാൻ നിർദ്ദേശിക്കുന്നതുമായ സർവകലാശാലാ ഭേദഗതി ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചപ്പോഴാണ് പ്രതിപക്ഷത്ത് നിന്ന് പി.സി. വിഷ്ണുനാഥ് തടസവാദമുന്നയിച്ചത്.കമ്മിറ്റിയിലെ ഓരോ അംഗത്തിനും വെവ്വേറെ പേരുകൾ ചാൻസലറോട് നിർദ്ദേശിക്കാമെന്നതാണ് നിലവിലെ വ്യവസ്ഥ. ഇത് മാറ്റിയാണ് ഭൂരിപക്ഷ തീരുമാനപ്രകാരമുള്ള മൂന്നംഗ പാനലിൽ നിന്നൊരാളെ വി.സിയായി നിയമിക്കണമെന്ന വ്യവസ്ഥ വന്നത്. ചാൻസലറുടെ അധികാരം പരിമിതപ്പെടുത്തി, സർക്കാരിന്റെ താത്പര്യങ്ങൾ കൊണ്ടുവരാനാണ് ശ്രമമെന്ന് വിഷ്ണുനാഥ് കുറ്റപ്പെടുത്തി.

പാർലമെന്റ് പാസാക്കിയ നിയമത്തിന് വിരുദ്ധമായ നിയമമാണിത്. കേന്ദ്രനിയമത്തിന് വിരുദ്ധമായൊരു നിയമം സംസ്ഥാനത്തുണ്ടായാൽ കേന്ദ്രനിയമമാകും നിലനിൽക്കുക. ഇത് കോടതിയുടെ മുന്നിലെത്തിയാൽ പരാജയപ്പെടുമെന്നും വിഷ്ണുനാഥ് പറഞ്ഞു. എന്നാൽ, യു.ജി.സി നിബന്ധനപ്രകാരം ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രാഗൽഭ്യമുള്ളയാളും ബന്ധപ്പെട്ട സർവകലാശാലയുമായോ, അഫിലിയേറ്റ് ചെയ്ത കോളേജുകളുമായോ ബന്ധമില്ലാത്തയാളും കമ്മിറ്റിയിൽ അംഗമാകണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണമെത്രയെന്നോ മറ്റ് ആരൊക്കെ വേണമെന്നോ സംബന്ധിച്ച് യു.ജി.സി നിബന്ധനയിൽ പറയുന്നില്ല. സമവർത്തിത പട്ടികയിലാണെങ്കിലും സംസ്ഥാനസർക്കാരിന്റെ കീഴിലെ നിയമമനുസരിച്ചും സാമ്പത്തിക സഹായമനുസരിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി സ്വന്തമായി നിയമനിർമാണം നടത്താനാകും. ചാൻസലറുടെ വിവേചനാധികാരം കുറയ്ക്കുന്ന ബില്ലാണെന്ന വ്യാഖ്യാനവും നിലനിൽക്കില്ല. ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രാഗൽഭ്യമുള്ളവരെ സമിതിയിലുൾപ്പെടുത്തിയാൽ വി.സിമാരായി പ്രഗൽഭരെ കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.സുപ്രീംകോടതി ഉത്തരവിന്റെ കൂടിയടിസ്ഥാനത്തിലാണ് ഇത്തരമൊരു നിയമനിർമാണത്തിന് സംസ്ഥാനം മുതിരുന്നതെന്ന് നിയമമന്ത്രി പി. രാജീവ് വാദിച്ചു. വിഷ്ണുനാഥിന്റെ തടസവാദം സ്പീക്കർ തള്ളി.

 സ​ർ​വ​ക​ലാ​ശാ​ലാ​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​നം പി.​എ​സ്.​സി​ക്ക് ​വി​ട​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷം

​സ്വ​യം​ഭ​ര​ണം​ ​ത​ക​ർ​ത്ത് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​പാ​ർ​ട്ടി​ ​ഓ​ഫീ​സ് ​പോ​ലെ​യാ​ക്കി​യെ​ന്നും,​ ​വ​ഴി​വി​ട്ട​ ​കാ​ര്യ​ങ്ങ​ൾ​ ​ചെ​യ്യാ​ൻ​ ​വൈ​സ്ചാ​ൻ​സ​ല​ർ​മാ​രെ​ ​പാ​വ​ക​ളാ​ക്കി​യെ​ന്നും​ ​നി​യ​മ​സ​ഭ​യി​ൽ​ ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​കു​റ്റ​പ്പെ​ടു​ത്തി.​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ൾ​ ​പി.​എ​സ്.​സി​ക്ക് ​വി​ട​ണ​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ,​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യെ​ ​ക​രി​വാ​രി​ത്തേ​ക്കാ​നു​ള്ള​ ​ശ്ര​മ​മാ​ണെ​ന്നും​ ​നി​യ​മ​ന​ങ്ങ​ളെ​ല്ലാം​ ​നി​യ​മ​പ​ര​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​ആ​ർ.​ ​ബി​ന്ദു​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​അ​ന​ധി​കൃ​ത​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​പ്ര​തി​പ​ക്ഷം വാ​ക്കൗ​ട്ട് ​ന​ട​ത്തി.
സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​പ​ച്ച​യാ​യ​ ​ക​ച്ച​വ​ട​മാ​ണ് ​ന​ട​ക്കു​ന്ന​തെ​ന്നും,​ ​യു.​ജി.​സി​ ​മാ​ന​ദ​ണ്ഡം​ ​വ​ക​വ​യ്ക്കാ​തെ​ ​അ​ടി​സ്ഥാ​ന​യോ​ഗ്യ​ത​ ​പോ​ലു​മി​ല്ലാ​ത്ത​വ​രെ​ ​രാ​ഷ്ട്രീ​യ​ ​സ്വാ​ധീ​ന​ത്തി​ന്റെ​ ​പേ​രി​ൽ​ ​നി​യ​മി​ക്കു​ക​യാ​ണെ​ന്നും​ ​അ​ടി​യ​ന്ത​ര​പ്ര​മേ​യ​ ​നോ​ട്ടീ​സ് ​അ​വ​ത​രി​പ്പി​ച്ച​ ​റോ​ജി​ ​എം.​ ​ജോ​ൺ​ ​പ​റ​ഞ്ഞു.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​കെ.​കെ.​ ​രാ​ഗേ​ഷി​ന്റെ​ ​ഭാ​ര്യ​ ​പ്രി​യ​ ​വ​ർ​ഗ്ഗീ​സ് ​സ​ഭ​യി​ൽ​ ​ഇ​ല്ലാ​ത്ത​തി​നാ​ൽ​ ​പേ​ര് ​പ​രാ​മ​ർ​ശി​ക്ക​രു​തെ​ന്ന് ​സ്പീ​ക്ക​ർ​ ​റൂ​ളിം​ഗ് ​ന​ൽ​കി.​ ​സ​ർ​ക്കാ​രി​ന് ​നി​യ​മ​ന​ത്തി​ൽ​ ​ബ​ന്ധ​മി​ല്ലെ​ന്നും​ ​യോ​ഗ്യ​ത​ ​ക​ണ​ക്കാ​ക്കു​ന്ന​തി​ൽ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളൊ​ന്നും​ ​ലം​ഘി​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും​ ​മ​ന്ത്രി​ ​ബി​ന്ദു​ ​പ​റ​ഞ്ഞു.​ ​യു.​ജി.​സി​ ​യോ​ഗ്യ​ത​യു​ള്ള​വ​രെ​യാ​ണ് ​അ​ഭി​മു​ഖ​ത്തി​ന് ​ക്ഷ​ണി​ച്ച​ത്.​ 2016​ ​മു​ത​ൽ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ 523​ ​അ​ദ്ധ്യാ​പ​ക​രെ​ ​നി​യ​മി​ച്ചു.​ ​എ​ല്ലാം​ ​യു.ജി.സി​ ​മാ​ന​ദ​ണ്ഡ​പ്ര​കാ​ര​മാ​ണെ​ന്നും​ ​മ​ന്ത്രി​ ​പ​റ​ഞ്ഞു.
വൈ​സ്ചാ​ൻ​സ​ല​ർ​മാ​ർ​ ​ച​ട്ടം​ലം​ഘി​ച്ച് ​സ​ർ​ക്കാ​രി​ന് ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​നി​യ​മി​ക്കു​ക​യാ​ണെ​ന്ന് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​തി​രി​ച്ച​ടി​ച്ചു.​ ​അ​ർ​ഹ​രെ​ ​പി​ന്ത​ള്ളാ​ൻ​ ​യു.​ജി.​സി​ ​ച​ട്ടം​ ​മ​റി​ക​ട​ക്കു​ന്നു.​ ​നി​യ​മ​ന​ങ്ങ​ൾ​ക്ക് ​യു.​ജി.​സി,​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ ​സൗ​ക​ര്യം​ ​പോ​ലെ​ ​മാ​റ്റു​ക​യാ​ണ്.​ ​പി​എ​ച്ച്.​ഡി​ ​പ്ര​ബ​ന്ധം​ ​കോ​പ്പി​യ​ടി​ച്ചെ​ന്ന് ​സ​മ്മ​തി​ച്ച് ​മാ​പ്പെ​ഴു​തി​ ​ന​ൽ​കി​യ​ ​അ​ദ്ധ്യാ​പി​ക​യെ​പ്പോ​ലും​ ​നി​യ​മി​ച്ചു.​ ​ഡി​ജി​റ്റ​ൽ,​ ​ഓ​പ്പ​ൺ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ ​വേ​ണ്ട​പ്പെ​ട്ട​വ​രെ​ ​നി​യ​മി​ക്കാ​ൻ​ ​മാ​ത്ര​മു​ള്ള​വ​യാ​ണ്.​ ​അ​രി​യെ​ത്ര​യെ​ന്ന് ​ചോ​ദി​ക്കു​മ്പോ​ൾ​ ​പ​യ​റ​ഞ്ഞാ​ഴി​യെ​ന്ന​ ​പോ​ലെ​യാ​ണ് ​മ​ന്ത്രി​യു​ടെ​ ​മ​റു​പ​ടി​യെ​ന്ന് ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യു​ടെ​ ​നേ​ട്ട​ങ്ങ​ൾ​ ​വി​വ​രി​ച്ചും,​ ​ബ​ഡ്ജ​റ്റി​ലെ​ ​വ​ക​യി​രു​ത്ത​ലു​ക​ൾ​ ​ആ​വ​ർ​ത്തി​ച്ചും​ ​മ​ന്ത്രി​ ​ന​ട​ത്തി​യ​ ​പ്ര​സം​ഗം​ ​സ​ഭ​യി​ൽ​ ​ചി​രി​ ​പ​ട​ർ​ത്തി.