
ആറ്റിങ്ങൽ : സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ സഹകരണ മേഖലയിലെ ജീവനക്കാർ സഹകരണ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.ആറ്റിങ്ങൽ കച്ചേരി നടയിൽ സഹകരണ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംഗമം സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി നേതാവ് എസ്.ആർ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.കോ-ഓപ്പറേറ്റീവ് എംപ്പോയീസ് യൂണിയൻ ജില്ലാ ജനറൽ സെക്രട്ടറി വി.വിജയകുമാർ,യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ആർ.രവീന്ദ്രൻ നായർ,ഏരിയ പ്രസിഡന്റ് ശ്രീലത പ്രദീപ്,സെക്രട്ടറി പി.വി.സുനിൽ ,മുൻ ജില്ലാ സെക്രട്ടറി എം.മുരളി,ഐ.എൻ.ടി.യു.സി നേതാവ് അനു.എ,സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ജി.ചന്ദ്രശേഖരൻ നായർ,ജെ.സലിം,സി.രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.