
തിരുവനന്തപുരം: ഭാരതത്തെ വർഗീയതയിൽ നിന്ന് മോചിപ്പിക്കാനുള്ള ജൈത്രയാത്രയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെന്ന് എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ് പെരുമാൾ പറഞ്ഞു. രാജ്യം വിലക്കയറ്റത്താൽ വീർപ്പുമുട്ടുമ്പോൾ വർഗീയ വിഷം വിളമ്പി രാജ്യത്തെ ഭിന്നിപ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്രയുടെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സെപ്തംബർ 11 മുതൽ 14 വരെയാണ് ജില്ലയിലെ പദയാത്ര. പാലോട് രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എം. വിൻസന്റ് എം.എൽ.എ, എൻ. ശക്തൻ, ജി. സുബോധൻ, എൻ. പീതാംബരക്കുറുപ്പ്, വർക്കല കഹാർ, എം.എ. വാഹിദ്, ശരത്ചന്ദ പ്രസാദ്, നെയ്യാറ്റിൻകര സനൽ, മണക്കാട് സരേഷ്, ആനാട് ജയൻ, കൊട്ടാത്തല മോഹൻ, ആറ്റിപ്ര അനിൽ, ചെമ്പഴന്തി അനിൽ, കൃഷ്ണകുമാർ ആർ.വി. രാജേഷ്, പ്രാണകുമാർ, ലക്ഷ്മി, ശ്രീകണ്ഠൻ നായർ, ജലീൽ മുഹമ്മദ് ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.