nish

നെയ്യാറ്റിൻകര : വിശ്വഭാരതി പബ്ലിക് സ്കൂൾ സംഘടിപ്പിച്ച വിജയോത്സവം തിരുവനന്തപുരം റെയിഞ്ച് ഡി.ഐ.ജി ആർ.നിഷാന്തിനി ഉദ്ഘാടനം ചെയ്തു.നടനും സംസ്ഥാന ചലച്ചിത്ര വികസന ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.മധുപാൽ മുഖ്യാതിഥിയായിരുന്നു.വിശ്വഭാരതി മാനേജിംഗ് ട്രസ്റ്റി ചെയർമാൻ വേലപ്പൻ നായർ അദ്ധ്യക്ഷതവഹിച്ചു. പ്രിൻസിപ്പൽ ജയദേവൻ , വൈസ് ചെയർമാൻ ആർ.വി സനൽകുമാർ, അക്കാഡമിക്ക് ഡയറക്ടർ ഡോ.മോഹൻ കുമാർ എന്നിവർ പങ്കെടുത്തു. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ഉപഹാരം നൽകി ആദരിച്ചു.