
അരുവിക്കര:രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരി മുതൽ കാശ്മീർ വരെ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ചെറിയകൊണ്ണി മണ്ഡലം തല സ്വാഗത സംഘരൂപീകരണവും കൺവെൻഷനും കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് പ്രസിഡന്റ് എസ്.ആർ.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു.യാത്രയുടെ കോർഡിനേറ്റർ ഡി.സി.സി മെമ്പർ ജെ.ശോഭനദാസ്,ഡി.സി.സി മെബർമാരായ ഗോപാലകൃഷ്ണൻ,ഹരിച്ചന്ദ്രൻ,അരുവിക്കര മണ്ഡലം പ്രസിഡന്റ് അനിൽകുമാർ,സജിൻ,ആനന്ദ്,ശശികുമാർ, ഷാജഹാൻ,മെമ്പർമാരായരമേശ് ചന്ദ്രൻ,ലേഖ,സജാദ്,കളത്തുകാൽ ജയൻ,എന്നിവർ സംസാരിച്ചു.ഭാരത് ജോഡോ യാത്രയുടെ ജനറൽ കൺവീണർമാരായി കളത്തുകാൽ ഉണ്ണികൃഷ്ണൻ,തോപ്പിൽ ശശിധരൻ എന്നിവരെ തിരഞ്ഞെടുത്തു.