പോത്തൻകോട് : ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ 96 മത് ജന്മദിനമായ നവപൂജിതം ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. നാളെ വൈകിട്ട് 5.30 ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ശ്രീലങ്കൻ ആരോഗ്യ മന്ത്രി ഡോ.കെഹേലിയ റംബുക്വീല, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വി, സ്വാമി ജനനന്മ ജ്ഞാന തപസ്വി എന്നിവർ പങ്കെക്കും. 27 ന് വൈകിട്ട് 5 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്ര മന്ത്രി ഡോ.എൽ.മുരുകൻ ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അദ്ധ്യക്ഷനാകും. സ്വാമി നവനന്മ ജ്ഞാന തപസ്വി, സ്വാമി സായൂജ്യനാഥ് ജ്ഞാന തപസ്വി തുടങ്ങിയവർ പങ്കെടുക്കും. 28 ന് വൈകിട്ട് 5 ന് ഗുരുവിന്റെ ജന്മനാടായ ആലപ്പുഴ ചന്ദിരൂരിലെ ആഘോഷ പരിപാടികൾ നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. 29 ന് വൈകിട്ട് 6 ന് ശാന്തിഗിരിയിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ ജെ. ചിഞ്ചുറാണി, അഹമ്മദ് ദേവർ കോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിൽ പങ്കെടുക്കും. 30ന് വൈകിട്ട് 4 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ പി.പ്രസാദ്, മന്ത്രി കെ.രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. 31 ന് വൈകിട്ട് 5 ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ സൗഹൃദക്കൂട്ടായ്മ നടക്കും. നവപൂജിതദിനമായ സെപ്തംബർ 1 ന് രാവിലെ 5 ന് സന്യാസി സംഘത്തിന്റെ പ്രത്യേക പുഷ്പാഞ്ജലിയോടെ ചടങ്ങുകൾ ആരംഭിക്കും. 6 ന് ധ്വജം ഉയർത്തൽ, 7 ന് താമര പർണ്ണശാലയിൽ പുഷ്പസമർപ്പണം, 11 ന് നടക്കുന്ന പൊതു സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. എം.എ. യൂസഫലി. ശ്രീലങ്കൻ മന്ത്രി ഹരിൻ ഫെർണാണ്ടോ, മന്ത്രി ജി.ആർ. അനിൽ എന്നിവർ സംസാരിക്കും. ഉച്ചയ്ക്ക് തുടർന്ന് 2 ന് നടക്കുന്ന സമർപ്പണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രിമാരായ വീണാജോർജ്, അബ്ദു റഹിമാൻ, പി.എ. മുഹമ്മദ് റിയാസ്, മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, ഡോ.ശശി തരൂർ എം.പി, തുടങ്ങിയവർ സംബന്ധിക്കും. രാത്രി 9.30 ന് വിശ്വസംസ്‌കൃതി കലാരംഗത്തിന്റെ വിവിധ കലാപരിപാടികൾ അരങ്ങേറും. സെപ്തംബർ 20 ന് നടക്കുന്ന പൂർണ്ണ കുംഭമേളയോടെ ഈ വർഷത്തെ നവപൂജിതം ആഘോഷപരിപാടികൾ സമാപിക്കും.