തിരുവനന്തപുരം:കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിക്കുന്നത് ജീവനക്കാരാണെന്നും അവരുടെ പ്രൊമോഷൻ സാദ്ധ്യതകൾ തടയാനുള്ള സർക്കാർ നീക്കം അപലപനീയമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ജീവനക്കാരുടെ പ്രൊമോഷൻ സാദ്ധ്യതകൾ ഒന്നൊന്നായി ഇല്ലാതാക്കുന്ന സഹകരണ ചട്ട ഭേദഗതികൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡന്റ് പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, എം.എൽ.എമാരായ പി.അബ്ദുൽ ഹമീദ് , നജീബ് കാന്തപുരം, സംസ്ഥാന ജനറൽ സെക്രട്ടറി എ.കെ.മുഹമ്മദലി, കണിയാപുരം ഹലീം, നസീം ഹരിപ്പാട് , ചാന്നാങ്കര എം.പി.കുഞ്ഞ് , ജി.മാഹിൻ അബൂബക്കർ, സി.എച്ച്.മുസ്തഫ, ഹനീഫ മൂന്നിയൂർ, സംസ്ഥാന ഭാരവാഹികളായ പൊൻപാറ കോയക്കുട്ടി, മുഹമ്മദ് കൊടുവള്ളി , എൻ.അലവി , ടി.പി.എം ബഷീർ , ഹനീഫ പെരിഞ്ചീരി , ടി.എ.എം ഇസ്മായിൽ , എം.കെ.മുഹമ്മദലി, നൗഷാദ് തെരുവത്ത്, പി.ശശികുമാർ, അൻവർ താനാളൂർ , ജാഫർ മാവൂർ, മനാഫ് ഒളവണ്ണ, നസീർ ചാലാട്, ഹാരിസ് ആമിയൻ എന്നിവർ പങ്കെടുത്തു.