divakaran-a-77

ചവറ: തേവലക്കര പടിഞ്ഞാറ്റക്കര കവിതയിൽ എ. ദിവാകരൻ (77) നിര്യാതനായി. സി.പി.എം തേവലക്കര നോർത്ത് മുൻ ലോക്കൽ കമ്മിറ്റി അംഗവും കെ.എസ്.ഇ.ബി റിട്ട. സീനിയർ സൂപ്രണ്ടും വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു മുൻ നേതാവുമായിരുന്നു.
ഭാര്യ: കെ. വിജയമ്മ (റിട്ട. എസ്.ബി.ഐ ജീവനക്കാരി). മക്കൾ: വിനയ ദിവാകർ (റിസർച്ച് അസിസ്റ്റന്റ്, എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ്), ഡോ. വിനീത ദിവാകർ (വെറ്ററിനറി സർജൻ, ആലപ്പാട്). മരുമക്കൾ: കെ. സന്തോഷ് കുമാർ (വില്ലേജ് ഓഫീസർ, പിറവന്തൂർ), പി.പി. സതീഷ് കുമാർ (മർച്ചന്റ് നേവി).