renjith

വിതുര:പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിൽ വിതുര ആനപ്പാറ ചിറ്റാർ ജംഗ്ഷന് സമീപം ബൈക്കപകടത്തിൽ ആദിവാസി യുവാവ് മരിച്ചു. ആനപ്പാറ മണലി കല്ലൻകുടി ആദിവാസി കോളനിയിൽ ഗോപാലൻകാണിയുടെയും,സുകുമാരിയുടേയും മകൻ കണ്ണൻ എന്ന ജി.രഞ്ജിത്ത് (27) ആണ് മരിച്ചത്. അവിവാഹിതനാണ്.ബുധനാഴ്ച രാത്രി പത്തിനാണ് സംഭവം.വിതുരയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ രഞ്ജിത്തിൻെറ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.നാട്ടുകാർ ഉടൻ ആംബുലൻസിൽ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അർദ്ധരാത്രിയോടെ മരിച്ചു.