congras

വിതുര : കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത്‌ ജോഡോ യാത്ര വർഗീയ - ഫാസിസ്റ്റ് ശക്തികൾക്കെതിരായ പോരാട്ടമാണെന്ന് അടൂർ പ്രകാശ് എം.പി. യാത്രയുടെ മുന്നൊരുക്കങ്ങൾക്കായി ചേർന്ന കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിലക്കയറ്റം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി എന്നിവ അതിരൂക്ഷമാകുമ്പോൾ ഇവയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന കേന്ദ്ര സർക്കാർ നയം രാജ്യത്തിന് അപകടകരമാണ്. ഭാരത്‌ ജോഡോ യാത്ര രാജ്യത്ത് പുതു ചരിത്രമെഴുതുമെന്നും അടൂർ പ്രകാശ് പറഞ്ഞു. കോൺഗ്രസ്‌ ആനപ്പാറ മണ്ഡലം പ്രസിഡന്റ്‌ വിഷ്ണു ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി.എസ്.വിദ്യാസാഗർ മുഖ്യപ്രഭാഷണം നടത്തി.

ഡി.സി.സി ജനറൽ സെക്രട്ടറി ലാൽ റോഷിൻ, ഡി.സി.സി അംഗങ്ങളായ എസ്.കുമാരപിള്ള, വി.അനിരുദ്ധൻ നായർ, പ്രവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഇ.എം.നസീർ, വിതുര മണ്ഡലം പ്രസിഡന്റ്‌ ജി.ഡി.ഷിബുരാജ്, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എ.എം.ഷാജി, ബ്ലോക്ക്‌ സെക്രട്ടറിമാരായ മേമല വിജയൻ, എസ്. ഉദയകുമാർ, ഒ.ശകുന്തള, ലാൽറോയ്, മഹിളാ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ലേഖാ കൃഷ്ണകുമാർ, പ്രവാസി കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സലീം മേമല, ആദിവാസി കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കുമാരി സൗമ്യ, ആദിവാസി കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ കരിപ്പാലം സുരേഷ്, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുധിൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കുമാരി മഞ്ജുള, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ്‌ ജെയിൻ പ്രകാശ് എന്നിവർ പങ്കെടുത്തു.