വിതുര:ആനപ്പാറ ഗവൺമെന്റ് ഹൈസ്‌കൂൾ പി.ടി.എ കമ്മിറ്റിയടേയും,ട്രിവാൻഡ്രം ഹോസ്റ്റ് ലയൺസ് ക്ലബിന്റെയും നേതൃത്വത്തിൽ 27ന് രാവിലെ 9 മുതൽ ആനപ്പാറ ഹൈസ്‌കൂളിൽ മെഡിക്കൽക്യാമ്പ് നടക്കും.വിതുര പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്യും.ലയൻസ്‌ക്ലബ് പ്രസിഡന്റ് അതുൽനായർ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക്പഞ്ചായത്ത് അംഗം ശ്രീലത,പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാആനന്ദ്,പഞ്ചായത്തംഗങ്ങളായ വിഷ്ണുആനപ്പാറ,സന്ധ്യ.ബി.എസ്,സുനിത,രവികുമാർ,ഗിരീഷ്‌കുമാർ,ഹെഡ്മിസ്ട്രസ് ബീനാറാണി,പി.ടി.എ പ്രസിഡന്റ്ഷംന,ലയൻ എം.തിരുചിറ്റമ്പലം,അജയ്ചന്ദ്ര,സന്തോഷ്‌കുമാർ,ആർ.വി.ബിജു,ജെയിൻ.സി.ജോബ്,സരേഷ്‌കുമാർ,കെ.ഷിബു എന്നിവർ പങ്കെടുക്കും.