വിതുര:പേപ്പാറ പട്ടൻകുളിച്ചപാറ റസിഡന്റ്സ് അസോസിയേഷന്റെയും നെടുമങ്ങാട് അൽഹിബാകണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ 28ന് രാവിലെ 9 ന് പട്ടൻകുളിച്ചപാറ ജംഗ്ഷനിൽനേത്രപരിശോധനാക്യാമ്പും,തിമിരരോഗനിർണയവും നടക്കും.ഫെഡറേഷൻസ് ഓഫ് റസിഡന്റ്സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ ഉദ്ഘാടനം ചെയ്യും.റസിഡന്റ്സ് പ്രസിഡന്റ് വിജയൻമാങ്കാല അദ്ധ്യക്ഷത വഹിക്കും.ഫ്രാറ്റ് സെക്രട്ടറി തെന്നൂർഷിഹാബ് മുഖ്യപ്രഭാഷണം നടത്തും.റസിഡന്റ്സ് സെക്രട്ടറി കെ.എം.ശ്രീജിത്ത്,രക്ഷാധികാരി പി.സുന്ദരംപിള്ള,ട്രഷറർ ഷാജി ടി.എന്നിവർ നേതൃത്വം നൽകും.